പാറിപ്പറന്ന മുടിയും,
ഉടുപ്പില്‍
കടത്തിണ്ണയിലെ
മുറുക്കാന്‍ തുപ്പലിന്റെ
വര്‍ണ്ണചിത്രവുമായി
നീ വന്നു.
'കവിയാണ് ഞാന്‍'
നീ പരിചയപ്പെടുത്തി.
'അറിയാം മാഷെ'
ഞാന്‍ തൊഴുതുപോയി.
അക്ഷരങ്ങളുടെ
അഗ്നിപൊള്ളിച്ച
കൈ നീട്ടി നീ
'പത്തു രൂപാ വേണം'
ഒരു തുട്ടുപോലുമില്ലാത്ത
ഓട്ടക്കീശയില്‍ നിന്ന്
ഞാനെന്തെടുത്തു നീട്ടാന്‍.
ജീവന്‍ തരാം
വൃക്കയോ കിഡ്നിയോ
ചോരയോ തരാം
നിന്റെ ചിറകിലൊരു
തൂവലാകാന്‍
എനിക്കുള്ളതെല്ലാം തരാം.
പകരം,
ആയിരം മുയലുകളെ
മുകളിലേയ്ക്കെറിഞ്ഞ്
ആകാശമുണ്ടാക്കുവാന്‍**
നടവഴിയില്‍
കവിതയുടെ തീച്ചൂട്ടുമായി
നീയുണ്ടായാല്‍ മതി.
**അയ്യപ്പന്റെ തന്നെ വരികളില്‍ നിന്ന്
കവിതയുടെ തീക്കാറ്റിന്....
ReplyDeleteഒരേ ഒരു അയ്യപ്പന്.
നന്നായി "കവിയോട്"
ReplyDeleteഒരേഒരു അയ്യപ്പന്‍മാത്രം.
a Ayyappan അല്ല,
an Ayyappan !
:)
manoharam..
ReplyDeleteഎബി,
ReplyDeleteഎക്സലന്റ് വര്‍ക്ക്. നല്ലതെന്നല്ല. വളരെ നല്ല കവിത.
അയ്യപ്പന് കൊടുക്കാന്‍ ഇതില്‍പ്പരം എന്ത് ? വളരെ നന്നായിരിക്കുന്നു.
ReplyDeleteപ്രിയകവിയ്ക്കു കൊടുക്കാൻ ഇതിലും നല്ല സമ്മാനമില്ല...കവിത നന്നായി....
ReplyDeleteഇതല്ലാതെന്തു കൊടുക്കാൻ അയ്യപ്പനു
ReplyDeleteഏഴോ എട്ടോ വര്‍ഷങ്ങള്‍ക്കുമുന്‍പു
ReplyDeleteസാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ മുറ്റത്ത്‌വെച്ച്.....
ayyappan pollicha ellavarkkum ishtamakum ithu
ReplyDeleteആ കവിയെ ഞാനും കണ്ടിട്ടുണ്ട് ആ അവസ്ഥയില്‍ ...
ReplyDelete