കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

12 June 2009



രാഷ്ട്രീയം പറയാതിരിക്കുന്നതെങ്ങനെ?

തൊലി പൊളിഞ്ഞ
യൂക്കാലിപ്‌റ്റസ്
ഇല്ലാത്ത ഇലച്ചാര്‍ത്താല്‍
നഗ്നത മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍

രാഷ്ടീയം പറയാതിരിക്കുന്നതെങ്ങനെ?

വാക്കു തന്നവര്‍
തെരുവില്‍ കുരച്ചു ചാടുമ്പോള്‍
ഇല്ലാത്ത എല്ലിനായി
കടിപിടികൂട്ടുമ്പോള്‍

രാഷ്ട്രീയം പറയാതിരിക്കുന്നതെങ്ങനെ?

കൊടി പിടിച്ച്‌
ചോരതുപ്പി മരിച്ച മുത്തച്ചന്‍
ചുവന്ന മാലയ്ക്കപ്പുറം നിന്ന്‌
ചുവന്ന കണ്ണുകളോടെ നോക്കുമ്പോള്‍

മൗനിയാകുന്നതെങ്ങനെ?

രക്തസാക്ഷികുടീരങ്ങളില്‍
നിലവിളി ഉയരുമ്പോള്‍

കേള്‍ക്കാതിരിക്കുന്നതെങ്ങനെ?


3 comments:

  1. കൊള്ളാം നല്ല കവിത

    ReplyDelete
  2. രാഷ്ട്രീയം ഓരോ വ്യക്തിയേയും സമൂഹവുമായി ബന്ധിപ്പിക്കുന്ന ആണിവേരാണ്,രക്തധമനിയാണ്.

    എന്നാല്‍ നമ്മള്‍ പഴയ ജന്മിയോടുള്ള അടിമബോധത്തെയാണ് രാഷ്ട്രീയമായി തിരിച്ചറിയാറുള്ളത്. നമ്മുടെ അടിമ ചങ്ങല നമ്മുടെ രാഷ്ട്രീയമാകുന്നത് അങ്ങിനെയാണ്.

    നല്ല കവിത. അഭിവാദ്യങ്ങള്‍ !!!

    ReplyDelete
  3. abeee...
    njettichu kalanjallo...
    nammal ethrayo varsham orumichu joli cheythu. orupaadu aduthidapazhakukayum cheythu.
    kavitha poyittu, oru leave letter polum eby ezhuthumennu annu ottum vicharichirunnilla.
    ellam ullil olippichu vechirikayaayirunnalle.

    santhosham abey. thankalile prathibha ipolenkilum kanan othallo. valare santhoshavum abhimanavum undu. ithu nerathe thirichariyathirunnathil dughavum undu.

    ella kavithayum vaayichu. ee kavitha valare ishtamaayi. parukkan yadhardhyathinte theevramaaya aavishkaranam.!
    kodipidichu... aa varikal ujjwalam.
    angine ethrayethra muthachanmar nokkunnundakum...
    athil nammal aadarikkunna snehikkunna aa naracha thaadiyum kottumulla muthachanum undakum.

    congrats abey...
    ee blog visit cheyyan kazhinjathil
    valare santhosham.

    ReplyDelete