വഴിയറിയാതെ
വെള്ളരിപ്രാവുകള്‍
ചിറകടിക്കുന്ന കണ്ണുകളാല്‍
കുരിശിലേയ്ക്ക് ചൂണ്ടി
കാല്‍വരിയിലെ
ചോരപ്പാടുകള്‍ കാട്ടി
അനാഥാലയത്തിന്റെ
ചുവരുകള്‍ പറഞ്ഞു
-ദൈവം സ്നേഹമാണ്
വാറ്റുചാരായത്തിന്റെ
ചിറകില്‍
ആകാശവും കടന്ന്
അനന്തകോടി
നക്ഷത്രങ്ങളേയും കടന്ന്
ആദിമശൂന്യതയിലെത്തുമ്പോള്‍
അറിയുന്നു
-അറിവാണ് ദൈവം
വിദേശക്കപ്പലില്‍
തണ്ടുവലിച്ചു തഴമ്പുപൊട്ടി.
മാറാവ്യാധിക്കു മരണമാണ്
മരുന്നെന്നു കപ്പിത്താന്‍
കടലിലെറിഞ്ഞിട്ടും
കടലെടുക്കാതെ
കരയിലെത്തി
കാല്‍വെള്ള തടവിനോക്കി
-അനുഭവമാണ് ദൈവം
കഞ്ചാവിന്റെ നിറവില്‍
പുല്‍ക്കൊടിക്കും താഴെ
കണ്ണിനു കാണാനാവാത്ത
ചരാചരങ്ങള്‍ക്കിടയില്‍
ഏകകോശ ജീവികളുടെ
അലൈംഗിക ത്രുഷ്ണകള്‍ക്കിടയില്‍
അലയുമ്പൊള്‍
അവസാനവാക്ക്
-അറിവില്ലായ്മയാണ് ദൈവം
ചിതലരിച്ച പുസ്തകത്താളിന്റെ
ചിതയിലെരിയാതെ ചിന്തകന്‍
-നീയും ഞാനുമാണ് ദൈവം
ചോദ്യങ്ങളുടെ
വഴികളവസാനിക്കുന്ന കവലയില്‍
കലുങ്കുംചാരി നില്‍ക്കുമ്പൊള്‍
ഞാന്‍-
കളിക്കുടുക്കയില്‍
ക്യാരറ്റ്തോട്ടത്തിലേയ്ക്കുള്ള
വഴിമറന്ന മുയല്‍ക്കുഞ്ഞ്
ചോദ്യങ്ങളുടെ
ReplyDeleteവഴികളവസാനിക്കുന്ന കവലയില്‍
കലുങ്കുംചാരി നില്‍ക്കുമ്പൊള്‍
ഞാന്‍-
കളിക്കുടുക്കയില്‍
ക്യാരറ്റ്തോട്ടത്തിലേയ്ക്കുള്ള
വഴിമറന്ന മുയല്‍ക്കുഞ്ഞ്
നന്നായി.
ലോകം മുഴുവന്‍ കല്ലെറിയുംപോഴും
ReplyDeleteകള്ളനെന്നു മുദ്ര കുത്തുമ്പോഴും
മാറോടു ചേര്‍ത്ത് ആശ്വസിപ്പിക്കുംപോള്‍
അറിയുന്നു
അമ്മയാണ് ദൈവം
കവിത വളരെ നന്നായി
ReplyDeleteഞാന്‍-
ReplyDeleteകളിക്കുടുക്കയില്‍
ക്യാരറ്റ്തോട്ടത്തിലേയ്ക്കുള്ള
വഴിമറന്ന മുയല്‍ക്കുഞ്ഞ്
വളരെ നന്നായി
നന്ദി...
ReplyDeleteതലശ്ശേരി,
കണ്ണനുണ്ണീ,
അരുണ്‍ ചുള്ളിക്കല്‍,
കുമാരന്‍,
ഷൈജു കൊട്ടാത്തല ..എല്ലാവര്‍ക്കും