
രാഷ്ട്രീയം പറയാതിരിക്കുന്നതെങ്ങനെ?
തൊലി പൊളിഞ്ഞ
യൂക്കാലിപ്റ്റസ്
ഇല്ലാത്ത ഇലച്ചാര്‍ത്താല്‍
നഗ്നത മറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍
രാഷ്ടീയം പറയാതിരിക്കുന്നതെങ്ങനെ?
വാക്കു തന്നവര്‍
തെരുവില്‍ കുരച്ചു ചാടുമ്പോള്‍
ഇല്ലാത്ത എല്ലിനായി
കടിപിടികൂട്ടുമ്പോള്‍
രാഷ്ട്രീയം പറയാതിരിക്കുന്നതെങ്ങനെ?
കൊടി പിടിച്ച്
ചോരതുപ്പി മരിച്ച മുത്തച്ചന്
ചുവന്ന മാലയ്ക്കപ്പുറം നിന്ന്
ചുവന്ന കണ്ണുകളോടെ നോക്കുമ്പോള്‍
മൗനിയാകുന്നതെങ്ങനെ?
രക്തസാക്ഷികുടീരങ്ങളില്‍
നിലവിളി ഉയരുമ്പോള്‍
കേള്‍ക്കാതിരിക്കുന്നതെങ്ങനെ?