
കടലിനക്കരെ നീയും
ഇക്കരെ ഞാനും
നമ്മെയൊന്നിപ്പിച്ച
അക്ഷരപ്പാലം
നീയറിയാതെ
നിന്റെ പൊട്ടക്കലത്തില്‍ നിന്ന്
നിറച്ചുണ്ടിട്ടുണ്ട് ഞാന്‍
അവസാന വരികളില്‍
കുരുങ്ങിപ്പോകുന്നു.
നീ-
നാളയെ കണ്ടവന്‍.
നിന്റെ പേരിവിടെ ബാക്കി
നീ വിതച്ച അക്ഷരങ്ങളില്‍
ചിന്തയുടെ നൂറുമേനി വിളഞ്ഞ
പാടങ്ങള്‍
കൊയ്യാതെ ബാക്കി
നീ മൂളിത്തന്ന
വയല്‍പ്പാട്ട് ബാക്കി
ഞങ്ങള്‍
കാത്തുവെയ്ക്കുന്നു
നിന്നെ...
നീ തന്ന ചിന്തയെ...
നീ-
വരും കാലത്തിന്റെ കവി.
ഇക്കരെ ഞാനും
നമ്മെയൊന്നിപ്പിച്ച
അക്ഷരപ്പാലം
നീയറിയാതെ
നിന്റെ പൊട്ടക്കലത്തില്‍ നിന്ന്
നിറച്ചുണ്ടിട്ടുണ്ട് ഞാന്‍
അവസാന വരികളില്‍
കുരുങ്ങിപ്പോകുന്നു.
നീ-
നാളയെ കണ്ടവന്‍.
നിന്റെ പേരിവിടെ ബാക്കി
നീ വിതച്ച അക്ഷരങ്ങളില്‍
ചിന്തയുടെ നൂറുമേനി വിളഞ്ഞ
പാടങ്ങള്‍
കൊയ്യാതെ ബാക്കി
നീ മൂളിത്തന്ന
വയല്‍പ്പാട്ട് ബാക്കി
ഞങ്ങള്‍
കാത്തുവെയ്ക്കുന്നു
നിന്നെ...
നീ തന്ന ചിന്തയെ...
നീ-
വരും കാലത്തിന്റെ കവി.