
മരണം
വെള്ളത്തിനടിയില്‍
ഒളിച്ചിരുന്നു
ബോട്ട് വന്നപ്പോള്‍
കുത്തിമറിച്ച്,
ചിലരെ
തിരിഞ്ഞു കളഞ്ഞ്
ചിലരെ
തിരഞ്ഞെടുത്ത്
കൊണ്ട്പോയി
നമുക്കറിയാത്ത
അവന്റെ കൊട്ടാരം
കടലിനടിയിലോ,
ആകാശത്തിനുമപ്പുറത്തോ?
ഇന്നലെ,
നീ കൊന്ന ഉറുമ്പും,
നാളെ ചെരിയുന്ന ആനയും
നീയും, ഞാനും
ചെന്നെത്തുന്നിടം.