
മരണം
വെള്ളത്തിനടിയില്‍
ഒളിച്ചിരുന്നു
ബോട്ട് വന്നപ്പോള്‍
കുത്തിമറിച്ച്,
ചിലരെ
തിരിഞ്ഞു കളഞ്ഞ്
ചിലരെ
തിരഞ്ഞെടുത്ത്
കൊണ്ട്പോയി
നമുക്കറിയാത്ത
അവന്റെ കൊട്ടാരം
കടലിനടിയിലോ,
ആകാശത്തിനുമപ്പുറത്തോ?
ഇന്നലെ,
നീ കൊന്ന ഉറുമ്പും,
നാളെ ചെരിയുന്ന ആനയും
നീയും, ഞാനും
ചെന്നെത്തുന്നിടം.
ദുഖിക്കുന്നു......ദുഖിക്കുന്നവരോടൊപ്പം
ReplyDeleteതേക്കടി ബോട്ടപകടത്തില്‍
ReplyDeleteഇഹലോകവാസം വെടിഞ്ഞ
ആത്മാക്കള്‍ക്ക് ആദരാജ്ഞലി. http://maanikyam.blogspot.com/2009/09/blog-post_30.html
ചിലരെ
ReplyDeleteതിരിഞ്ഞു കളഞ്ഞ്
ചിലരെ
തിരഞ്ഞെടുത്ത്
കൊണ്ട്പോയി
-------------
മരണം - ഏതു നേരത്താണ് അവന്റെ വരവെന്നും, ആരെയൊക്കെയാണു കൊണ്ടു പോകുന്നതെന്നും ആര്‍ക്കറിയാം!
.....ഞാനും ദുഖിക്കുന്നു......ദുഖിക്കുന്നവരോടൊപ്പം.
ഞാനും ദുഖിക്കുന്നവരോടൊപ്പം.......
ReplyDeleteദുഃഖത്തില്‍ പങ്കു ചേരുന്നു
ReplyDeleteഉറ്റവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു...
ReplyDeleteഇവിടവും സന്ദര്‍ശിക്കുക.
http://keralaperuma.blogspot.com/
http://neervilakan.blogspot.com/