
അയലത്തെ ഔതേടെ
പശുവെന്റെ വാഴതിന്നപ്പോഴാണ്
ഞാനവനെ വെറുത്തുപോയത്.
വിശന്നപ്പോളവന്‍ തന്ന
കഞ്ഞിയും, കുഞ്ഞിനു തന്ന
ഉടുപ്പും കുടയും ഞാന്‍ മറന്നത്.
അഭയയുടെ മരണത്തില്‍
സംശയം തോന്നിയപ്പോഴാണ്
ക്രിസ്തുവിനെ മടുത്തത്.
കാല്‍വരിയില്‍ ചൊരിഞ്ഞ
സ്നേഹം മറന്ന്, അവനില്‍
നാലാമത്തെ ആണിയടിച്ചത്.
വിഗ്രഹാരാധന പാടില്ലന്നുരച്ച
ഗുരുവിന്റെ വിഗ്രഹം കണ്ടപ്പോഴാണ്
ഗുരുവിനെ ശപിച്ചത്.
നാലഞ്ച് വിഗ്രഹം
തല്ലിയുടച്ചപ്പൊഴാണ്
കൈത്തരിപ്പ് തീര്‍ന്നത്.
പാര്‍ട്ടി സെക്രട്ടറിയുടെ
അഴിമതി കണ്ടാണ്
മാര്‍ക്സിനെ മറന്നത്.
മൂലധനം കത്തിച്ച്
കഞ്ഞിവെച്ചപ്പോഴാണ്
കലിയടങ്ങിയത്.
കവിയാണങ്കില്‍
കലിക്കണമെന്ന് ചിലര്‍
എറിഞ്ഞുടക്കണമെന്ന് പലര്.
ഞാന്‍ കവിയാണ്
വീണ്ടുമെന്നില്‍
കവിത പൊട്ടുന്നു.