
ഏറെ നാളിനു ശേഷം
കവലയില്‍
വണ്ടിയിറങ്ങുമ്പോള്‍
ചുറ്റിലും നോക്കി
-അച്ഛനെവിടെ....?
ഇവിടെയുണ്ടാവേണ്ടതാണ്-
ഈ വഴിവിളക്കിന്റെ
ഇത്തിരി വെട്ടത്തുനിന്നും
ക്യൂബയിലും
വിയറ്റ്നാമിലും പോയി,
ആഗോളസാമ്പത്തികം
അരിച്ചുപെറുക്കി
അമേരിക്കയുടെ ധാര്‍ഷ്ട്യത്തില്‍
അമര്‍ഷം പൂണ്ട്
ഇവിടെയുണ്ടാവേണ്ടതാണ്-
വീട്ടില്‍ കാണില്ല-
അച്ഛനും ഞാനും
വീട്ടിലിരിക്കാറില്ലല്ലോ
ചോദിച്ചു നോക്കി-
ഇന്നലെ കണ്ടെന്നു ചിലര്‍
ഇവിടെയുണ്ടായിരുന്നെന്നു പലര്‍
പെന്‍ഷനാഫീസില്‍ വിളിച്ചപ്പോള്‍
വന്നിട്ടില്ലെന്നു അപ്പുമാഷ്
വാക്കിലെ
വിങ്ങലറിയാതെ ഞാന്‍
വീട്ടിലേയ്ക്കുള്ള വഴി
പാര്‍ട്ടിയാഫീസില്‍ കേറി
അവിടെയിരിക്കുന്നു-
ചുവരിലൊരു ചിത്രമായി
മാലയുമിട്ടിട്ടുണ്ട്.
കണ്ണീര്‍ മറച്ച്
നരേന്ദ്രന്‍ സഖാവ്
മുഷ്ടി ഉയര്‍ത്തി
ഞാനും ഉയര്‍ത്തിപ്പോയി
- ലാല്‍സലാം.
എബി,
ReplyDeleteനന്നായിരിക്കുന്നു.ചുവരില്‍ അലങ്കരിക്കപ്പെടുന്ന ത്യാഗികളുടെ കുടുംബങ്ങളിലെക്കുള്ള
അന്വേഷണം വേദനകളുടെ നേരിപ്പോടെരിക്കും.
വളരെ നന്നയിരിക്കുന്നു എബി,
ReplyDeleteത്യാഗത്തിന്റെ സമര്‍പ്പനത്തിന്റ്
പഴയ മുഖം കണ്ണാടിക്കൂട്ടിലുറങ്ങുന്നു.
ഞാനും പറഞ്ഞുപോയി,
ലാല്‍സലാം.
'കണ്ണുകളി'ല്‍ ഇത്തിരി
ReplyDeleteകണ്ണുനീരുണ്ട്...
അച്ഛന്‍ മരിച്ചു പോയി
nannayitundu
ReplyDeleteഗംഭീരമായിക്കുന്നു സുഹ്രുത്തേ.
ReplyDeleteവേറെന്തു പറയാൻ
"ഓർക്കണം സഖാക്കളെ നമ്മൾ വന്ന വീധിയിൽ ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച് വാക്കുകൾ"
ലാൽസലാം
ലാൽസലാം
ReplyDeleteലാല്‍സലാം...
ReplyDelete