കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

04 October 2009

ജ്യോനവന്‌



കടലിനക്കരെ നീയും
ഇക്കരെ ഞാനും

നമ്മെയൊന്നിപ്പിച്ച
അക്ഷരപ്പാലം

നീയറിയാതെ
നിന്റെ പൊട്ടക്കലത്തില്‍ നിന്ന്
നിറച്ചുണ്ടിട്ടുണ്ട് ഞാന്‍

അവസാന വരികളില്‍
കുരുങ്ങിപ്പോകുന്നു.

നീ-
നാളയെ കണ്ടവന്‍.

നിന്റെ പേരിവിടെ ബാക്കി
നീ വിതച്ച അക്ഷരങ്ങളില്‍
ചിന്തയുടെ നൂറുമേനി വിളഞ്ഞ
പാടങ്ങള്‍
കൊയ്യാതെ ബാക്കി
നീ മൂളിത്തന്ന
വയല്‍പ്പാട്ട് ബാക്കി

ഞങ്ങള്‍
കാത്തുവെയ്ക്കുന്നു
നിന്നെ...
നീ തന്ന ചിന്തയെ...

നീ-
വരും കാലത്തിന്റെ കവി.

7 comments:

  1. സമര്‍പ്പിക്കുന്നു

    ReplyDelete
  2. പ്രിയരേ ,ഞങ്ങള്‍ കുളകടക്കാലം , ചിന്തകന്‍ , വര്ത്ത മാനം , ഉറുമ്പ്‌ , പ്രവാസി എന്ന പ്രയാസി,തിരൂര്കാരന്‍ എന്നിവര്‍ ജ്യോനവന്റെ അനിയനെയും അമ്മാവനെയും പോയി കണ്ടിരുന്നു.
    http://alakalsakshii.blogspot.com/2009/10/blog-post_160.html

    ReplyDelete
  3. മിഴിനീര്‍ തുള്ളികള്‍...

    ReplyDelete
  4. ഒരു നല്ല കവി ഒരുപാട്‌ കവികളെ സൃഷ്ടിക്കുന്നു.

    ReplyDelete
  5. "എന്റെ പരിശ്രമം തന്നെ ഒച്ച കൊട്ടിയടപ്പിക്കുന്നത്, ചെവിയുരിയുന്നത്, ഒക്കെയായി.
    മൂളിമൂളിനിന്ന് ഒരലര്‍ച്ചയില്‍ അവസാനിച്ചുപോകുന്നൊരു 'രാഗ'ത്തെയായിരിന്നു അത്ര നേരം തൊണ്ടക്കുഴിയില്‍ പരുവപ്പെടുത്തിയത്"

    ഞങ്ങള്‍ക്കറിയാത്ത രാഗത്തില്‍ അലിഞ്ഞുപോയ കൂട്ടുകാരാ,
    നിനക്ക് മരണമില്ല

    ReplyDelete
  6. നിങ്ങള്‍ കടമകള്‍ നിറവേറ്റി.
    ഒരിറ്റു കണ്ണുനീര്‍ എല്ലാക്കാലവും അവനു വേണ്ടി പോഴിയ്ക്കാന്‍ കഴിയണം
    എനിയ്ക്കും നിനക്കും.

    ReplyDelete