കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

21 December 2009

നിലവിളികളുടെ താഴ്വരമകനോടി വരുന്നു
പുതിയൊരു ഹോംസ്റ്റേയുടെ
പരസ്യവുമായി-
"അച്ഛാ, നമുക്കിവിടെ..."

ഇരുമ്പ് ഗേറ്റിന്റെ വര്‍ണ്ണചിത്രം
പെരുവിരലില്‍ നിന്നുയര്‍ത്തിയ
തരിപ്പ്, ശിരസ്സോളമെത്തുന്നു.

മകനേ, നിന്നെയൊരിക്കല്‍
അച്ഛനവിടെ കൊണ്ടുപോകും.
പട്ടുമെത്തയില്‍ ഉറങ്ങാനല്ല

കുന്നിന്‍ മുകളില്‍ നിന്ന്
നീ കാണണം-
താഴ്വരയിലെ പച്ചപ്പല്ല
ചുവന്നുപൂത്ത വാകമരങ്ങളെ.

ആ ചുവപ്പ്
മുത്തച്ഛന്റെ നെഞ്ചിലെ
വിടരാതെ പോയ
മുദ്രാവാക്യമാണ്‌

ചൂളമരത്തില്‍ ചാരിനിന്ന്
നീ കേള്‍ക്കണം-
കാറ്റിന്റെ സംഗീതമല്ല
താഴെനിന്നും ഉയരുന്ന
തലമുറകളുടെ നിലവിളി

അസ്തമയ ഭംഗിയില്‍
അലിഞ്ഞുപോവാതെ
നീ അറിയണം-
കൂലി ചോദിച്ചതിന്‌
കുന്നിന്‍ മുകളില്‍ നിന്നും
തള്ളിയിട്ടുകൊന്ന ക്രൂരത

എന്തൊക്കെ പേരിട്ട് വിളിച്ചാലും
മായാത്തൊരു പേരുണ്ടാ താഴ്വരയ്ക്ക്
നമ്മുടെ മുത്തച്ഛന്മാരുടെ
ചോരവീണ്‌ ചുവന്ന പേര്‌
' ചെമ്മണ്ണ് '

ഉണ്ണീ, നിനക്കുറങ്ങാനാവില്ലവിടെ.

11 comments:

 1. അതെ,പാതകളും പാതവിളക്കുകളുമില്ലാത്ത
  ‘ചെമ്മണ്‍പാത’!

  ReplyDelete
 2. ഇനി ചൂണ്ടിക്കാട്ടിക്കൊടുക്കുവാന്‍ ഈ 'ചെമ്മണ്ണു'മാത്രം ബാക്കിയാകുന്നു.....!!

  ReplyDelete
 3. വളരെ മനോഹരം.

  കവിത ഇഷ്ടമായി.

  ഇന്ന് അതെങ്കിലും ചൂണ്ടിക്കാനായേക്കും. നാളെയോ?

  ReplyDelete
 4. ഉണ്ണീ, നിനക്കുറങ്ങാനാവില്ലവിടെ...

  ഇല്ല.

  ReplyDelete
 5. നല്ല വരികള്‍....

  ReplyDelete
 6. നന്ദി
  പുതുവത്സരാശംസകള്‍

  ReplyDelete
 7. "chemmannu" Njan JCB kondu vaari, Tipper'l Kayatti, Kayalu Nirathi, Flat Panithu. Athil Kidannal Njan Sukamayi Urangum....

  ReplyDelete