കണ്ണുകളുടെ കാഴ്ചയ്ക്ക്‌ പരിധിയുണ്ടെന്നറിയാം, പരിമിതികളും...
എന്നാലും... ഈ കണ്ണുകളിലൂടെയാണ്‌ അമ്മയെ കണ്ടത്‌, ആകാശം കണ്ടത്‌ നിലാവും,നിഴലും,നിറങ്ങളും ചോരയുടെ ചുവപ്പും കണ്ടത്‌
പിന്നെ...... നിന്നെ കണ്ടത്‌

11 July 2010

വുവുസലെകൾ നിശ്ശബ്ദമാകുമ്പോൾആഫ്രിക്കാ...,
നിന്റെ കറുപ്പ്.
നീ കുടിച്ചു വറ്റിച്ച
കടുത്ത ലഹരി.

പുലരാറായ രാത്രികളിൽ
കടലിരമ്പം പോലെ
നീയൂതിപ്പെരുപ്പിച്ച
ഉറക്കത്തെപ്പായിച്ച
കുഴൽ വിളികൾ.

വർണ്ണവിവേചനത്തിന്റെ
ഇരുണ്ട വഴികളിൽ
വർണ്ണപ്പകിട്ടിന്റെ
കുടമാറ്റങ്ങൾ

കാൽപ്പന്തിന്റെ ചടുലത
കിരീടമൂരിയ രാജാക്കന്മാർ
പുതിയ താരോദയങ്ങൾ
നോവുകൾ, ആഘോഷങ്ങൾ

ആഫ്രിക്കാ...,
വലയ്ക്ക് മുമ്പിൽ
നിന്റെ വിജയം തടഞ്ഞ
ചെകുത്താന്റെ കൈ

നീ കുഴൽ വിളിച്ചുണർത്തിയ
രാത്രികൾ
നിന്റെ നോവുകൾ
നീ തന്ന കിനാവുകൾ
അസുരതാളത്തിൽ
നീ മറക്കുന്ന വിശപ്പ്.

ആഫ്രിക്കാ...,
ഇനി
വുവുസലെയുടെ
സിംഹനാദമില്ലാതെ
എങ്ങനെയുറങ്ങും ഞാൻ.

4 comments:

 1. കലാശക്കളി തുടങ്ങാറായി....
  ഇന്ന് ആ കുഴൽവിളി വീണ്ടും കേൾക്കാം.
  എന്നുമോർക്കാം.

  ReplyDelete
 2. hi.. just dropping by here... have a nice day! http://kantahanan.blogspot.com/

  ReplyDelete
 3. ശരിയാണ്............... നിലയ്കാത്ത ആ കുഴല്‍ വിളി......

  ReplyDelete
 4. വളരെ നല്ല ബ്ലോഗ്‌ ആണ്. എഴുതികൊണ്ടിരിക്കുക . നന്ദി .

  ReplyDelete