
കൈയിലോ തുടയിലോ
ചുവന്നു തിണര്‍ത്ത പാടായി
അച്ഛന്റെ കൈക്കരുത്ത്
ഞാനറിഞ്ഞിട്ടില്ല
അത് ഞാനറിഞ്ഞത്-
തെയിലത്തോട്ടത്തിലെ
തൊഴിലാളി സമരത്തില്‍
മുതലാളിയുടെ ഗുണ്ടകളെ
നേരിടുന്നത് കണ്ടപ്പോഴാണ്
അച്ഛന്റെ ശബ്ദം
അമ്മയുടെയോ
എന്റെയോ
ഉറക്കം ഞെട്ടിച്ചിട്ടില്ല
അതുയര്‍ന്നു കേട്ടത്-
മലകളെ നടുക്കിയ
മുദ്രാവാക്യത്തിരയില്
നേരുയര്ന്നപ്പോഴാണ്
എങ്ങോട്ടെന്നില്ലാതെ
പടിയിറങ്ങുമ്പോഴും
അച്ഛന്റെ കണ്ണുകള്‍
തടുത്തു നിര്‍ത്തിയിട്ടില്ല
ആ നോട്ടം
കൊളുത്തി വലിക്കുന്നത്
ഇപ്പോള്‍-
പൂവുകള്‍ കരിഞ്ഞു തുടങ്ങിയ
കല്ലറയ്ക്കു മുമ്പില്‍
കുമ്പിട്ടു നില്‍ക്കുമ്പോഴാണ്
നാട്ടുകാരെന്നെക്കുറിച്ച്
നല്ലതൊന്നേ പറഞ്ഞിട്ടുള്ളു
'വര്‍ഗ്ഗീസിന്റെ മകന്'
വീണ്ടുമത് കേള്‍ക്കുവാന്‍
വഴിയിലേയ്ക്കിറങ്ങുന്നു
ഇത് പിതൃതര്‍പ്പണം
ReplyDeleteനന്നായിട്ടുണ്ട്.
ReplyDeleteപിതൃതര്‍പ്പണം നന്നായിട്ടുണ്ട്.
ReplyDeleteഹൃധ്യമായിട്ടുന്ട്
ReplyDeleteഹൃദയസ്പര്‍ശി ഈ തര്‍പ്പണം
ReplyDeleteസ്പര്‍ശിച്ചു
ReplyDeleteകുമാരന്,
ReplyDeleteകുളക്കടക്കാലം,
കണ്ണനുണ്ണീ,
ജുനൈദ്,
ഷൈജു കോട്ടാത്തല.....
നന്ദി- നോവുന്നവന്റെ കൂടെ വന്നതിന്
ആ നോട്ടം
ReplyDeleteകൊളുത്തി വലിക്കുന്നത്
ഇപ്പോള്‍-
പൂവുകള്‍ കരിഞ്ഞു തുടങ്ങിയ
കല്ലറയ്ക്കു മുമ്പില്‍
കുമ്പിട്ടു നില്‍ക്കുമ്പോഴാണ്.. ഈ വരികൾ എവിടെയോ ഉടക്കി.
വല്ലാതെ സ്പര്‍ശിച്ചു,
ReplyDeleteഇവിടെ ഒരു പോരായ്മ തോന്നി...
"തെയിലത്തോട്ടത്തിലെ
തൊഴിലാളി സമരത്തില്‍
മുതലാളിയുടെ ഗുണ്ടകളെ
നേരിടുന്നത് കണ്ടപ്പോഴാണ്"
ഉള്ളില്‍ ഒരു കൊളുത്തല്‍, ഒരു നീറ്റല്‍. നന്നായി.
ReplyDeleteവാക്കുകളില്ല എബി..
ReplyDeleteഎല്ലാവരും കടന്നുപോകുന്ന ഒരു വഴിയിലാണ്..
ദുഃഖത്തില്‍ പങ്കുചേരുന്നു.
ഇതില്‍ വലിയ ഒരു പിതൃതര്പ്പണമില്ല.
This comment has been removed by the author.
ReplyDelete